സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഫോമിലേക്ക് മടങ്ങിയെത്തി സുരേഷ് റൈന. ഇന്ന് നടന്ന് സൂപ്പര്‍ ലീഗ് ഗ്രൂപ്പ് ബി മത്സരത്തിലാണ് സുരേഷ് റൈനയുടെ മിന്നും ശതകത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുപി ബംഗാളിനെതിരെ 235 റണ്‍സ് നേടിയത്. 3 വിക്കറ്റാണ് ടീമിനു നഷ്ടമായത്. 59 പന്തില്‍ നിന്നാണ് റൈന 126 റണ്‍സുമായി പുറത്താകാതെ നിന്നത്.
13 ബൗണ്ടറിയും 7 സിക്സും സഹിതമാണ് റൈന 126 റണ്‍സ് നേടിയത്. അക്ഷ്ദീപ് നാഥ്(80) ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 43 പന്തിലാണ് അക്ഷ്ദീപ് തന്റെ 80 റണ്‍സ് നേടിയത്. ബംഗാള്‍ നിരയില്‍ അശോക് ദിണ്ഡ മാത്രമാണ് തിളങ്ങിയത്. നാലോവറില്‍ 29 റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റാണ് ദിണ്ഡ വീഴ്ത്തിയത്.
22 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ റൈന 49 പന്തുകള്‍ നേരിട്ടാണ് ശതകം നേടിയത്. ബംഗാള്‍ ആദ്യ മത്സരത്തില്‍ ബറോഡയോട് 17 റണ്‍സിനു തോല്‍വി വഴങ്ങിയിരുന്നു. 236 റണ്‍സ് എന്ന വിജയലക്ഷ്യം നേടുക ബംഗാളിനെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാകും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial