ഇന്ത്യയുടെ മിന്നും ബാറ്റിംഗ് പ്രകടനത്തിന് ശേഷം മഴ, ആദ്യ ടി20 ഉപേക്ഷിച്ചു

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 15.2 ഓവറിൽ 131/4 എന്ന നിലയിൽ കളി മഴ തടസ്സപ്പെടുത്തിയപ്പോള്‍ ആദ്യ ടി20 ഉപേക്ഷിച്ചു. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. സ്മൃതി മന്ഥാനയും(17) ഷഫാലി വര്‍മ്മയും(18) ടീമിന് മികച്ച തുടക്കം നല്‍കിയ ശേഷം പുറത്തായെങ്കിലും ജെമീമ റോഡ്രിഗ്സ് പുറത്താകാതെ നേടിയ 49 റൺസിന്റെ ബലത്തിൽ ഇന്ത്യ 15.2 ഓവറിൽ 131/4 െന്ന നിലയിൽ നില്‍ക്കുമ്പോളാണ് കളി തടസ്സപ്പെടുത്തി മഴയെത്തിയത്.

17 റൺസ് നേടിയ റിച്ച ഘോഷ് ആണ് ജെമീമയ്ക്കൊപ്പം ക്രീസിലുണ്ടായിരുന്നത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഷ്‍ലെ ഗാര്‍ഡ്നര്‍ രണ്ട് വിക്കറ്റ് നേടി.