ഈ സീസണിൽ ഇതുവരെ വിജയിക്കാത്തവരായ രണ്ട് ടീമുകളുടെ പോരാട്ടത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. പൂനെയിൽ നടക്കുന്ന പൂനെ സിറ്റിയും ചെന്നൈയിനും തമ്മിലുള്ള പോരിൽ ചെന്നൈയിൻ കാര്യമായ മാറ്റങ്ങളുമായാണ് എത്തുന്നത്. ഫോമിൽ ഇല്ലാത്തതിന് പുറത്തായിരുന്നു ജെജെയും മെയിൽസൺ ആൽവേസും ഇന്ന് ചെന്നൈയിൻ ടീമിൽ തിരിച്ചെത്തി. തോയ് സിംഗും കാർലോസും ബെഞ്ചിൽ ആയി. മുഹമ്മദ് റാഫിയും ഇന്ന് ബെഞ്ചിൽ ഉണ്ട്. സ്റ്റാർ സ്ട്രൈക്കർ ആൽഫാരോയെ പുറത്ത് ഇരുത്തിയാണ് ഇന്ന് പൂനെ സിറ്റി ഇറങ്ങുന്നത്.