ഐ എസ് എൽ അഞ്ചാം സീസണിലെ പൂനെയിലെ ആദ്യ മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. പൂനെ സിറ്റി ബെംഗളൂരു എഫ് സിയെ ആണ് ഇന്ന് നേരിടുന്നത്. സീസണിൽ ഇതുവരെ ജയിക്കാൻ ആവാത്ത പൂനെ ഇന്ന് ആദ്യ ഇലവനിൽ സൂപ്പർ സ്ട്രൈക്കർ മാർസലീനോയെ എത്തിച്ചിട്ടുണ്ട്. ഡിയേഗോ കാർലോസ് ബെഞ്ചിൽ എത്തി. മറുവശത്ത് ബെംഗളൂരു എഫ് സിയിലും മാറ്റങ്ങൾ ഉണ്ട്. ബെംഗളൂരു ലൈനപ്പിലേക്ക് ദിമാസ് ദെൽഗാഡോ എത്തി. സിസ്കോ ഫെർണാണ്ടസാണ് ദിമാസിന് പകരം ബെഞ്ചിൽ എത്തിയത്.