പി എസ് ജിയുടെ വിജയ പരമ്പരയ്ക്ക് അവസാനം, നഷ്ടമായത് റെക്കോർഡ്

Newsroom

ഫ്രാൻസിലെ പി എസ് ജി വിജയ കുതിപ്പിന് അവസാനം. ഇന്ന് നടന്ന പോരാട്ടത്തിൽ ബോർഡക്സ് ആണ് പി എസ് ജിയെ തുടർച്ചയായ പതിനഞ്ചാം ജയത്തിൽ നിന്ന് തടഞ്ഞത്. ഇന്നത്തെ മത്സരം 2-2 എന്ന സ്കോറിൽ അവസാനിച്ചു. രണ്ട് തവണ ലീഡെടുത്ത ശേഷമായിരുന്നു പി എസ് ജി വിജയം കൈവിട്ടത്. ആദ്യം 34ആം മിനുട്ടിൽ നെയ്മറാണ് പി എസ് ജിക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രിയൻഡിലൂടെ നെയ്മറിന്റെ ഗോളിനുള്ള മറുപടി ബോർഡക്സ് കൊടുത്തു.

66ആം മിനുട്ടിൽ എമ്പപ്പെ പി എസ് ജിയെ വീണ്ടും മുന്നിൽ എത്തിച്ചു. ഇത്തവണ കോർണെലിയുസ് ആണ് ബീർഡക്സിന്റെ സമനില ഗോൾ നേടിയത്. ലീഗിന്റെ ആരംഭത്തിൽ 14 വിജയങ്ങൾ എന്ന റെക്കോർഡ് പി എസ് ജിക്ക് സ്വന്തമായി ലഭിച്ചു എങ്കിലും ലിഗ വണിലെ മറ്റൊരു റെക്കോർഡ് പ്രതീക്ഷയുടെ അവസാനമായി ഈ മത്സര ഫലം. ലീഗിൽ 16 തുടർവിജയങ്ങൾ എന്ന മൊണാക്കോയുടെ റെക്കോർഡ് കടത്താനുള്ള അവസരമാണ് പി എസ് ജിക്ക് നഷ്ടമായത്.

ജയിച്ചില്ലാ എങ്കിലും പി എസ് ജി തന്നെയാണ് ഇപ്പോഴും ഫ്രഞ്ച് ലീഗിൽ ഒന്നാമത് നിൽക്കുന്നത്.