ഫ്രഞ്ച് ലീഗ് കിരീടത്തിൽ പി എസ് ജിയുടെ പത്താം മുത്തം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജി ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഫ്രഞ്ച് ലീഗ് കിരീടം തിരിച്ചുപിടിച്ചു. ഇന്ന് ലെൻസിനെ സമനിലയിൽ പിടിച്ചതോടെ ആണ് പി എസ് ജി കിരീടം ഉറപ്പിച്ചത്. പി എസ് ജി ഇന്ന് 1-1 സമനില വഴങ്ങുക ആയിരുന്നു. എങ്കിലും ആ സമനില മതിയായിരുന്നു കിരീടം നേടാൻ.20220424 021922

ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം 68ആം മിനുട്ടിൽ ലയണൽ മെസ്സി ആണ് പി എസ് ജിക്ക് ലീഡ് നൽകിയത്. നെയ്മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. 88ആം മിനുട്ടിൽ ജീനിലൂടെ ആണ് ലെൻസ് സമനില നേടിയത്.

രണ്ടാമതുള്ള മാഴ്സെക്ക് ഇനി എല്ലാ മത്സരവും വിജയിച്ചാലും പി എസ് ജിക്ക് ഒപ്പം എത്താൻ ആവില്ല. നാലു മത്സരങ്ങൾ ഇനിയും ലീഗിൽ ബാക്കിയിരിക്കെ ആണ് ഫ്രഞ്ച് ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിലടക്കം ബാക്കി ടൂർണമെന്റുകളിൽ ഒക്കെ കാലിടറിയ പി എസ് ജിക്ക് ഈ കിരീടം ആശ്വാസകരമാകും. ലയണൽ മെസ്സിക്ക് ലാലിഗ അല്ലാതെ ഒരു ലീഗ് സ്വന്തമാക്കാനായി എന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിന് ഉണ്ട്. പരിശീലകൻ പോചടീനോക്ക് തന്റെ പരിശീലക കരിയറിലെ ആദ്യ ലീഗ് കിരീടം കൂടിയാണിത്.

34 മത്സരങ്ങളിൽ നിന്ന് 78 പോയന്റാണ് പി എസ് ജിക്ക് ഉള്ളത്. രണ്ടാമതുള്ള മാഴ്സക്ക് 62 പോയന്റും. പി എസ് ജിക്ക് ഇത് പത്താം ഫ്രഞ്ച് ലീഗ് കിരീടമാണ്. അവസാന പത്തു വർഷങ്ങൾക്കിടയിൽ ആണ് എട്ടു ലീഗ് കിരീടം പി എസ് ജി സ്വന്തമാക്കിയത്. ഇതിനു മുമ്പ് 1985-86, 1993-94, 2012-13, 2013-14, 2014-15, 2015-16, 2017-18, 2018-19, 2019-20 സീസണുകളിലാണ് പി എസ് ജി കിരീടം നേടിയിട്ടുള്ളത്. പി എസ് ജി ലീഗിൽ വെറും നാലു മത്സരങ്ങൾ മാത്രമാണ് ഇത്തവണ തോറ്റത്.

ഈ കിരീട നേട്ടത്തോടെ സെന്റ് എറ്റിയനൊപ്പം ഫ്രാൻസിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം നേടിയ ടീമായി പി എസ് ജി മാറി‌