പതിവ് പോലെ യൂറോപ്പിലെ വമ്പൻ ടീമുകളുടെ പ്രീ സീസൺ മത്സരക്രമം പുറത്തു വന്നു. കഴിഞ്ഞ സീസണുകളിലെ പോലെ യുഎസിൽ വെച്ചാണ് ടീമുകൾ പുതിയ സീസണിന് ഒരുക്കങ്ങൾ ആരംഭിക്കുന്നത്. റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ, ആഴ്‌സനൽ, യുവന്റസ് ടീമുകൾ ഇവിടെ ഏറ്റു മുട്ടും. പല ടീമുകളും ഈ വാരത്തോടെ പരിശീലനം പുനരാരംഭിച്ച് ഒരു സന്നാഹ മത്സരം കൂടി കളിച്ച ശേഷമാകും അമേരിക്കയിലേക്ക് തിരിക്കുക.
വിവിധ സൗഹൃദ ടൂർണമെന്റുകൾ പോലെയാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സോക്കർ ചാമ്പ്യൻസ് ടൂറിന്റെ ആദ്യ മത്സരത്തിൽ ജൂലൈ 22ന് ബാഴ്‌സയും യുവന്റസും ഏറ്റു മുട്ടും. അടുത്ത ദിവസം എസി മിലാനും റയലും തമ്മിലാണ് മത്സരം. 26ന് ആഴ്‌സനൽ – ബാഴ്‌സലോണ, മാഡ്രിഡ് – മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരങ്ങൾ. 27ന് യുവന്റസ് – മിലാൻ. 29ന് ഏവരും കാത്തിരിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടം ടെക്‌സാസിൽ വെച്ച് നടക്കും. ഓഗസ്റ്റ് ഒന്നിന് മിലാൻ ബാഴ്‌സയെ നേരിടും. 2ന് യുവന്റസ് – മാഡ്രിഡ്.
ഈ മത്സരങ്ങൾക്ക് പുറമെ ജൂലൈ 20ന് ആഴ്‌സനൽ എംഎൽഎസ് ഓൾ സ്റ്റാർ ടീമുമായി ഏറ്റു മുട്ടും. സുദീർഘമായ പ്രീ സീസൺ ഷെഡ്യൂളിൽ യുനൈറ്റഡ് ജൂലൈ 12,19,22,25,26,30 തിയ്യതികളിൽ ലീഡ്സ്, ലിയോൺ ആഴ്‌സനൽ, വ്രെക്സ്ഹാം, മാഡ്രിഡ്, ഡോർട്മുണ്ട് തുടങ്ങിയവരെ നേരിടുന്നുണ്ട്. അമേരിക്കൻ പര്യടനത്തിന് സീസ ശേഷം ആഴ്‌സനൽ എമിരെറ്റ്സ് കപ്പും ബാഴ്‌സക്ക് ജോവാൻ ഗാമ്പർ ട്രോഫിയും ഉണ്ടായിരിക്കും.
Download the Fanport app now!