പ്രീസീസണായി ജംഷദ്പൂർ മാഡ്രിഡിലേക്ക്, അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കളിക്കും

Newsroom

ടാറ്റ ജംഷദ്പൂർ എഫ് സിയുടെ പ്രീസസൺ ഒരുക്കങ്ങൾ ഇത്തവണ സ്പെയിനിൽ. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രീസീസൺ യാത്രയാകും ജംഷദ്പൂർ ഇത്തവണ നടത്തുക. ഓഗസ്റ്റ് 14ന് ടീം മാഡ്രിഡിലേക്ക് യാത്ര തിരിക്കും. മാഡ്രിഡിലെ ലോസ് ആഞ്ചെലെസ് ദി സാൻ റാഫേലിൽ ആയിരിക്കും ജംഷദ്പൂർ ക്യാമ്പ് ചെയ്യുക.

സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് ആകും ജംഷദ്പൂരിനായി പ്രീസീസണായി സൗകര്യങ്ങൾ ഒരുക്കുക.അത്ലറ്റിക്കോ മാഡ്രിഡും ജംഷദ്പൂരും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതാണ് ഈ നീക്കത്തിന് കാരണം. മുൻ അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ ഫെറാണ്ടോയെ ജംഷദ്പൂരിൽ എത്തിച്ചതും അത്ലറ്റിക്കോ മാഡ്രിഡ് ജംഷദ്പൂർ സഹകരണം ആണ്.

അഞ്ച് പ്രീസീസൺ മത്സരങ്ങൽ ജംഷദ്പൂർ സ്പെയിനിൽ കളിക്കും. അത്ലറ്റിക്കോ മാഡ്രിഡ് ബി ടീം, ജിമ്നാസ്റ്റിക്ക സെഗോവിയന, ടൊരെലോഡോണസ്, മൊസ്റ്റോൾസ് എന്നീ ടീമുകൾക്ക് എതിരായാകും ജംഷദ്പൂരിന്റെ മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial