ബി.ഡബ്യു.എഫ് വേൾഡ് ടൂർ റാങ്കിംഗിൽ ഒന്നാമത് എത്തി എച്ച്.എസ് പ്രണോയ്

20220907 194826

ബി.ഡബ്യു.എഫ് വേൾഡ് ടൂർ റാങ്കിംഗിൽ ഒന്നാമത് എത്തി ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. ഡിസംബറിൽ ചൈനയിൽ വച്ചു നടക്കുന്ന ബി.ഡബ്യു.എഫ് വേൾഡ് ടൂർ ഫൈനൽസിലേക്ക് റാങ്കിംഗിൽ ആദ്യ എട്ടിൽ എത്തുന്ന താരങ്ങൾ ആണ് യോഗ്യത നേടുക.

എച്ച്.എസ് പ്രണോയ്

നിലവിലെ ലോക ചാമ്പ്യനും ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ആയ ഡാനിഷ് താരം വിക്ടർ ആക്സൽസനെ മറികടന്നു ആണ് പ്രണോയ് ഒന്നാമത് എത്തിയത്. സീസണിലെ ബി.ഡബ്യു.എഫ് ചാമ്പ്യൻഷിപ്പിലെ പ്രകടനങ്ങൾ ആണ് റാങ്കിംഗ് നിർണയിക്കുക. നിലവിൽ റാങ്കിംഗിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഒമ്പതാമതും കെ.ശ്രീകാന്ത് പത്രണ്ടാമതും ആണ്.