ബഷ്ഫയർ ചാരിറ്റി മത്സരത്തിൽ പോണ്ടിംഗ് ഇലവന് വിജയം. ക്രൊക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളത്തിൽ ഇറങ്ങി കണ്ട 10 ഓവർ മത്സരത്തിൽ ഒരു റൺസിന്റെ വിജയമാണ് പോണ്ടിംഗിന്റെ ടീം സ്വന്തമാക്കിയത്. ആദ്യ ബാറ്റു ചെയ്ത പോണ്ടിംഗ് ടീം 10 ഓവറിൽ 104 റൺസ് ആണ് എടുത്തത്. ക്യാപ്റ്റൻ പോണ്ടിംഗ് 14 പന്തിൽ 26 റൺസും ബ്രയൻ ലാറ 11 പന്തിൽ 30 റൺസും എടുത്തു. രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ലാറയുടെ ഇന്നിങ്സ്.
ഹയ്ഡൻ 16 റൺസും ലാംഗർ 6 റൺസും എടുത്ത് പുറത്തായി. ഇന്ത്യൻ താരം യുവരാജ്, വെസ്റ്റിൻഡീസ് ഇതിഹാസം വാൽഷ് എന്നിവർ ഗിൽക്രിസ്റ്റ് ഇലവനു വേണ്ടി ഒരോ വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഗിൽക്രിസ്റ്റ് ടീം മികച്ച രീതിയിലാണ് തുടങ്ങിയത്. വാട്സൺ 9 പന്തിൽ 30 റൺസും ഗിൽക്രിസ്റ്റ് 11 പന്തിൽ 17 റൺസും എടുത്തു. യുവരാജിന് ബാറ്റ് കൊണ്ട് തിളങ്ങാനായില്ല. ആന്ദ്രു സെയ്മണ്ട്സ് 13 പന്തിൽ 29 റൺസും എടുത്തു. പക്ഷെ വിജയിക്കാൻ ഗിൽക്രിസ്റ്റ് ടീമിനായില്ല. ഓസ്ട്രേലിയയിൽ ഉണ്ടായ തീപിടിത്തത്തിൽ ബാധിക്കപ്പെട്ടവരെ സഹായിക്കാൻ ആണ് ഈ മത്സരം നടത്തിയത്.