ഇന്ന് എഫ് എ കപ്പിൽ പ്ലിമത്ത് ക്ലബ് നടത്തിയ പ്രകടനം ഏവരും ഓർക്കപ്പെടേണ്ടത് ആയിരുന്നു. യൂറോപ്യൻ ചാമ്പ്യന്മാർ ആയ ചെൽസിയെ അവരുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോബ്രിഡ്ജിൽ വെച്ച് നേരിട്ട പ്ലിമത്ത് ഗംഭീര പ്രകടനം നടത്തി എങ്കിലും 2-1ന്റെ പരാജയം ഏറ്റുവാങ്ങി. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിൽ എക്സ്ട്രാ ടൈമിന്റെ 27ആം മിനുട്ടിൽ നഷ്ടപ്പെടുത്തിയ പെനാൾട്ടി ആണ് പ്ലിമത്തിന്റെ ഹൃദയം തകർത്തത്.
ഇന്ന് ലണ്ടണിൽ മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ കുഞ്ഞന്മാരായ പ്ലിമത്ത് ചെൽസിയെ ഞെട്ടിച്ചു. ഗില്ലസ്പിയിലൂടെ അവർ വല കണ്ടെത്തി ലീശ് എടുത്തു. ഇതിനു ശേഷം ചെൽസൊ തുടർ ആക്രമണങ്ങൾ നടത്തി. അവസാനം 41ആം മിനുട്ടിൽ ആസ്പ്ലികറ്റയുടെ ഒരു ഫ്ലിക്കിലൂടെ ചെൽസി സമനില കണ്ടെത്തി. തുടർന്ന് 90മിനുട്ടും അറ്റാക്ക് ചെയ്തു എങ്കിലും ചെൽസിക്ക് വിജയ ഗോൾ കണ്ടെത്താൻ ആയില്ല.
കളി എക്സ്ട്രാ ടൈമിൽ 105ആം മിനുട്ടിൽ ചെൽസി അവസാനം ലീഡ് കണ്ടെത്തി. മറ്റൊരു ഡിഫൻഡർ ആയ അലോൺസോ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. ഇതിനു ശേഷം പ്ലിമത്ത് രണ്ടും കൽപ്പിച്ച് അറ്റാക്ക് തുടങ്ങി. ചെൽസി ഡിഫൻസ് വിറച്ചു. അവസാനം കളി അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ പ്ലിമത്തിന് പെനാൾട്ടി കിട്ടി. പക്ഷെ ഹാർഡ്ലി എടുത്ത പെനാൽട്ടി കിക്ക് കെപ തടഞ്ഞു. ചെൽസിക്ക് വിജയവും ഉറപ്പായി.