നേരത്തെ റഷ്യൻ അധിനിവേശം കാരണം മാറ്റിവെക്കപ്പെട്ടിരുന്ന ഉക്രൈനും സ്കോട്ലൻഡും തമ്മിലുള്ള ലോകകപ്പ് യോഗ്യത റൗണ്ട് പ്ലേ ഓഫ് മത്സരം ജൂണിൽ നടക്കും. ജൂൺ 1നാകും ഉക്രെയ്‌നുമായുള്ള സ്കോട്ട്‌ലൻഡിന്റെ മത്സരം. ഇതിലെ വിജയികൾ ലോകകപ്പ് പ്ലേ ഓഫ് ഫൈനലിൽ ജൂൺ 5 ഞായറാഴ്ച വെയിൽസിനെയും നേരിടും. പ്ലേ ഓഫ് ഫൈനൽ വിജയിക്കുന്നവർക്ക് ഖത്തർ ലോകകപ്പിന് യോഗ്യത നേടാം. ഇംഗ്ലണ്ടും, ഇറാനും, അമേരിക്കയും ഉള്ള ഗ്രൂപ്പ് ബിയിൽ ആകും വിജയികൾ എത്തുക.
Download the Fanport app now!