ചരിത്രം സൃഷ്ടിച്ച് കേരള വനിതകള്‍, പ്ലേറ്റ് വിഭാഗം ഫൈനലില്‍

Sports Correspondent

സീനിയര്‍ വനിത ടി20 ലീഗിന്റെ പ്ലേറ്റ് വിഭാഗം ഫൈനലില്‍ യോഗ്യത നേടി കേരള വനിത. ഇന്ന് നടന്ന് ആദ്യ സെമിയില്‍ ജാര്‍ഖണ്ഡിനെതിരെ 42 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 132/6 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ ജാര്‍ഖണ്ഡിനു 90 റണ്‍സ് മാത്രമേ നേടാനായുള്ളു.

കേരള നിരയില്‍ സഞ്ജന 46 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാനി 32 റണ്‍സും ജിന്‍സി ജോര്‍ജ്ജ് 22 റണ്‍സും സ്വന്തമാക്കി. ജാര്‍ഖണ്ഡിന്റെ നിഹാരിക മൂന്ന് വിക്കറ്റ് വീഴ്ത്തി.

കേരളത്തിനു വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി ഷാനിയും കീര്‍ത്തി കെ ജെയിംസും ബൗളിംഗില്‍ തിളങ്ങി. അലീന സുരേന്ദ്രന്‍, മിന്നു മണി, ആശ എന്നിവരും ഓരോ വിക്കറ്റ് നേടി. ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റന്‍ കവിത റോയി ആണ് ടീമിന്റെ ടോപ് സ്കോറര്‍. 32 റണ്‍സാണ് കവിത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial