ഗാർഡിയോള കൊമ്പനി പോരാട്ടത്തോടെ പ്രീമിയർ ലീഗ് തുടങ്ങും, ചെൽസി, ലിവർപൂൾ വമ്പൻ പോരാട്ടവും ആദ്യം തന്നെ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

അടുത്ത സീസണിലേക്കുള്ള പ്രീമിയർ ലീഗ് മത്സരക്രമം പുറത്ത് വന്നു. ചാമ്പ്യന്മാർ ആയ മാഞ്ചസ്റ്റർ സിറ്റിയും അവരുടെ മുൻ ക്യാപ്റ്റൻ വിൻസന്റ് കൊമ്പനി പരിശീലിപ്പിക്കുന്ന പ്രൊമോഷൻ കിട്ടി വരുന്ന ബേർൺലിയും തമ്മിലുള്ള ടർഫ് മൂറിലെ പോരാട്ടത്തോടെ ആണ് പ്രീമിയർ ലീഗ് അടുത്ത സീസണിനു തുടക്കം ആവുക. ഓഗസ്റ്റ് 11 വെള്ളിയാഴ്ച ആണ് ഈ മത്സരം നടക്കുക. ആദ്യ ഞായറാഴ്ച തന്നെ ചെൽസി, ലിവർപൂൾ വമ്പൻ പോരാട്ടം ആണ് ആദ്യ മത്സരദിനത്തിലെ പ്രധാന ആകർഷണം.

പ്രീമിയർ ലീഗ്

ആഴ്‌സണൽ ശനിയാഴ്ച നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടുമ്പോൾ ബോർൺമൗത് വെസ്റ്റ് ഹാമിനെയും ബ്രൈറ്റൺ പ്രമോഷൻ നേടി വന്ന ലൂടൻ ടൗണിനേയും എവർട്ടൺ ഫുൾഹാമിനെയും ക്രിസ്റ്റൽ പാലസ് പ്രമോഷൻ നേടി വന്ന ഷെഫീൽഡ് യുണൈറ്റഡിനെയും ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആസ്റ്റൺ വില്ലയെയും നേരിടും. ഞായറാഴ്ച ചെൽസി, ലിവർപൂൾ വമ്പൻ പോരിന് പുറമെ ടോട്ടനം ബ്രന്റ്ഫോർഡിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെ ആണ് നേരിടുക.