2019 ൽ വിരമിച്ച ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ചെക് പ്രീമിയർ ലീഗ് കളിക്കാനുള്ള ആദ്യ പകുതിയിലെ 25 അംഗ ടീമിൽ ഇടം പിടിച്ചു. 38 കാരൻ ആയ പീറ്റർ ചെക് ചെൽസിയിൽ നിന്നു ആഴ്സണലിൽ എത്തിയ ശേഷം ആണ് വിരമിക്കൽ പ്രഖ്യാപിച്ചത്. തുടർന്ന് കഴിഞ്ഞ സീസണിൽ താരം ചെൽസി ടെക്നിക്കൽ ഉപദേശകൻ ആയും സ്ഥാനം ഏറ്റെടുത്തിരുന്നു. കെപ, മെന്റി, കാലബാരോ എന്നിവർക്ക് പുറമെ നാലാം ഗോൾ കീപ്പർ ആയി ആണ് ചെക് ചെൽസിയുടെ 25 അംഗ ടീമിൽ ഇടം പിടിച്ചത്. ചെൽസിയിൽ ഗോൾ കീപ്പർ കെപയുടെ വലിയ പിഴവുകൾ തുടച്ചയായി കാണുന്ന ഫുട്ബോൾ ആരാധകർക്ക് വലിയ അമ്പരപ്പ് ആണ് ചെകിന്റെ ഉൾപ്പെടുത്തൽ നൽകിയത്.
അതേസമയം കോവിഡ് കാലത്ത് ഒരു മുന്നറിയിപ്പ് ആയിട്ട് ആണ് ചെകിനെ ടീമിൽ ഉൾപ്പെടുത്തിയത് എന്നാൽ ചെൽസി പറഞ്ഞത്. കരാർ ഇല്ലാത്ത താരം ആയിട്ട് ആണ് ചെക് ഉൾപ്പെട്ടത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതിഹാസ ചെക് റിപ്പബ്ലിക്, ചെൽസി ഗോൾ കീപ്പർ ചെൽസിയും ആയി പരിശീലത്തിലും ഏർപ്പെടുമായിരുന്നു. ഗോൾ കീപ്പർ വലിയ തലവേദന ആയ ചെൽസിക്ക് ചെകിന്റെ സാന്നിധ്യം ഗുണകരമാവാൻ ആയിരുന്നു ഇത്. 11 സീസൺ ചെൽസിക്ക് ആയി കളിച്ച ചെക് 4 വീതം പ്രീമിയർ ലീഗ്, എഫ്.എ കപ്പ് നേട്ടങ്ങളിലും 2012 ലെ ചാമ്പ്യൻസ് ലീഗ് നേട്ടട്ടിലും പങ്കാളി ആയിരുന്നു. 2015 നു ശേഷം 2019 വരെ ആഴ്സണലിലും താരം കളിച്ചു. ചെൽസിക്ക് ആയി ഒരിക്കൽ കൂടി പീറ്റർ ചെക് ഗോൾ വല കാക്കുമോ എന്നു കണ്ടു തന്നെ അറിയാം.