മൗറീസിയോ സാരിക്ക് പകരക്കാരനായി ആരെത്തും എന്നുള്ള അഭ്യൂഹങ്ങൾക്ക് ആരും കണക്ക് കൂട്ടത്ത ഉത്തരമാണ് യുവന്റസ് നൽകിയിരിക്കുന്നത്. ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പിർലോയെ യുവന്റസ് മുഖ്യ പരിശീലകനായി എത്തിച്ചിരിക്കുകയാണ്. പോചടീനയോ സീദാനോ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ച് നിൽക്കുമ്പോൾ ആണ് ഈ പുതിയ പ്രഖ്യാപനം. അടുത്തിടെ യുവന്റസിന്റെ യൂത്ത് ടീ മിൻ എ പരിശീലകനായി പരിശീലക രംഗത്തേക്ക് പിർലോ കാലെടുത്ത് വെച്ചിരുന്നു.
പിർലോ ആദ്യമായാണ് ഒരു സീനിയർ ക്ലബിന്റെ മുഖ്യ പരിശീലകനാകുന്നത്. അടുത്തിടെ മാത്രമായിരുന്നു പിർലോ UEFA പ്രൊ ലൈസൻസ് കോഴ്സ് വിജയിച്ചത്. 40കാരനായ പിർലോ വിരമിച്ചതിനു ശേഷം പരിശീലകനാവാനുള്ള ശ്രമത്തിലായിരുന്നു. അഞ്ച് വർഷം മുമ്പ് ആയിരുന്നു പിർലോ യുവന്റസ് വിട്ടത്. പിർലോയുടെ തിരിച്ചുവരവ് യുവന്റസ് ആരാധകർക്ക് ആഘോഷമാകും. എങ്കിലും പരിശീലക രംഗത്തെ പിർലോയുടെ പരിചയസമ്പത്ത് വലിയ ചർച്ചയാകുന്നുണ്ട്.
യുവന്റസിനൊപ്പം നാലു വർഷം കളിച്ച പിർലോ ഏഴു കിരീടങ്ങൾ ക്ലബിൽ നേടിയിരുന്നു. അദ്ദേഹത്തിന് പരിശീലകൻ എന്ന നിലയിലും അത്ഭുതങ്ങൾ കാണിക്കാൻ ആകുമെന്ന് യുവന്റ്സ് കരുതുന്നു.