എല്ലാ വര്‍ഷവും ദക്ഷിണാഫ്രിക്ക പിങ്ക് ജേഴ്സി അണിഞ്ഞ് മത്സരത്തിനിറങ്ങും. ഇതുവരെ കളിച്ച ഒരു പിങ്ക് ജേഴ്സി മത്സരം പോലും ടീം തോറ്റിട്ടില്ല എന്നതും പ്രത്യേകതയുള്ള കാര്യമാണ്. ഈ വര്‍ഷം ഇന്ത്യയ്ക്കെതിരെയുള്ള നാലാം ഏകദിനം ആയിരുന്നു ദക്ഷിണാഫ്രിക്ക പിങ്ക് ജേഴ്സി അണിയാന്‍ തിരഞ്ഞെടുത്തത്. മത്സര ശേഷം ഈ ജേഴ്സികള്‍ ലേലത്തിനു വയ്ക്കുകയാണ് പതിവ്. കൂടാതെ ലേലത്തുക ചാര്‍ലറ്റ് മാക്സ്കേ ജോഹാന്നസ്ബര്‍ഗ് അക്കാദമിക് ഹോസ്പിറ്റലിലെ സ്തനാര്‍ബുദ പരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയാണ് പതിവ്.
ഇത്തവണത്തെ ലേലത്തിനു ഏറ്റവുമധികം തുക ലഭിച്ചത് എബിഡിയുടെ ജേഴ്സിയ്ക്കാണ്. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 3,01,280 രൂപയ്ക്കാണ് എബിഡിയുടെ ജേഴ്സി സ്വന്തമാക്കപ്പെട്ടത്. ഇത്രയും തന്നെ തുകയ്ക്കാണ് കാഗിസോ റബാഡയുടെ ജഴ്സിയും സ്വന്തമാക്കപ്പെട്ടത്. ഫാഫ് ഡു പ്ലെസി, ജീന്‍ പോള്‍ ഡുമിനി, ക്വിന്റണ്‍ ഡിക്കോക്ക്, ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ജഴ്സികള്‍ക്കും മികച്ച വില ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial