ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസ്!! ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം

Newsroom

വനിതാ ഫുട്ബോൾ ലോകകപ്പിൽ ആതിഥേയരായ ന്യൂസിലൻഡിനെ ഞെട്ടിച്ച് ഫിലിപ്പീൻസ്. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫിലിപ്പീൻസ് വിജയിച്ചത്. ഫിലിപ്പീൻസ് കീപ്പർ മക്ഡാനിയേലിന്റെ മികച്ച സേവുകൾ ഇന്ന് ഫിലിപ്പീൻസ് വിജയത്തിൽ നിർണായകമായി.

ഫിലിപ്പീൻസ് 23 07 25 12 58 46 578

മത്സരത്തിന്റെ 21ആം മിനുട്ടിൽ സറീന ബോൾദൻ നേടിയ ഗോളാണ് ഫിലിപ്പീൻസിന്റെ വിജയ ഗോളായി മാറിയത്. സാറ ക്രിസ്റ്റീന നൽകിയ പാസിൽ നിന്നായിരുന്നു വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സ് താരത്തിന്റെ ഗോൾ.

ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ മൂന്ന് താരങ്ങൾ മൂന്ന് പോയിന്റിൽ നിൽക്കുകയാണ്. സ്വിറ്റ്സർലാന്റ്, ന്യൂസിലൻഡ്, ഫിലിപ്പീൻസ് എന്നിവർ മൂന്ന് പോയിന്റിൽ നിൽക്കുന്നു. ഫിലിപ്പീൻസിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയമാണിത്.