കൊളംബിയൻ മാനേജർ ജോസെ പെക്കർമാൻ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ രോഷം പ്രകടിപ്പിച്ചു. ലോകകപ്പിലെ കൊളംബിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഇംഗ്ലീഷ് താരങ്ങൾ അനാവശ്യമായി ഡൈവ് ചെയ്യുകയായിരുന്നു എന്നാണ് പെക്കർമാന്റെ ആരോപണം. കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് യോഗ്യത നേടിയിരുന്നു, എന്നാൽ നിശ്ചത സമയത്ത് ഹാരി കെയ്‌നെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിൽ 93ആം മിനിറ്റ് വരെ ഇംഗ്ലണ്ട് മുന്നിൽ ആയിരുന്നു. ഇതൊക്കെ മുൻനിർത്തിയാണ് പെക്കർമാൻ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് കളിക്കാർ വെറുതെ വീഴുന്നു എന്നാണ് പെക്കർമാൻ പറയുന്നത്, ഹാരി മഗ്ഗ്യ്ർബോക്സിൽ ഡൈവ് ചെയ്തതിനു റഫറി നടപടി ഒന്നും എടുത്തില്ല എന്നതും കൊളംബിയൻ കോച്ചിനെ പ്രകോപിപ്പിച്ചു. കയ്യാം കളിയിലേക്ക് നീങ്ങിയ മത്സരത്തിൽ എട്ടു മഞ്ഞ കാർഡുകൾ ആണ് റഫറി പുറത്തെടുത്തത്. അതിൽ ആറെണ്ണവും താരങ്ങൾക്കെതിരെ ആയിരുന്നു, ഇതോടെ ഈ ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ മഞ്ഞക്കാർഡുകൾ നേടുന്ന ടീം എന്ന നാണക്കേടും കൊളംബിയയുടെ പേരിലായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial