ബാഡ്മിന്റണിൽ ഇന്ത്യക്ക് വീണ്ടും മെഡൽ, വെള്ളി നേടി സുഹാസ് യതിരാജ്

20210905 084834

ടോക്കിയോ പാരാ ഒളിമ്പിക്‌സിൽ ഇന്ത്യൻ കുതിപ്പ് തുടരുന്നു. ഇത്തവണ വീണ്ടും ഒരിക്കൽ കൂടി പാരാ ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബാഡ്മിന്റണിൽ ഇന്ത്യക്ക് ഒരു വെള്ളി മെഡൽ കൂടി ലഭിച്ചു. പുരുഷന്മാരുടെ എസ്.എൽ 4 വിഭാഗത്തിൽ സുഹാസ് യതിരാജ് ആണ് ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചത്. ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനോട് സുഹാസ് ഫൈനലിൽ തോൽക്കുക ആയിരുന്നു. 21-15, 17-21, 15-21 എന്ന മൂന്നു സെറ്റ് പോരാട്ടത്തിൽ ആദ്യ സെറ്റ് നേടിയ ശേഷം ആണ് ഇന്ത്യൻ താരം തോറ്റത്.

ലോക ഒന്നാം നമ്പർ താരമായ ഫ്രാൻസ് താരത്തോട് പൊരുതിയെങ്കിലും ജയിക്കാൻ നോയിഡ മജിസ്‌ട്രേറ്റ് ആയ 38 കാരനായ ഐ.എ.എസ് ഓഫീസർ ആയ സുഹാസിനു പക്ഷെ ആയില്ല. എങ്കിലും കമ്പ്യൂട്ടർ എഞ്ചിനീയർ കൂടിയായ ലോക മൂന്നാം റാങ്കുകാരനായ സുഹാസിന്റെ വെള്ളി മെഡൽ നേട്ടത്തോടെ ഇന്ത്യൻ മെഡൽ നേട്ടം ടോക്കിയോയിൽ 18 ആയി. അതേസമയം ഈ ഇനത്തിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ താരം തരുൺ ഇന്തോനേഷ്യൻ താരം ഫ്രെഡി സറ്റിയനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു.

Previous articleഓസ്ട്രേലിയയെയും വെസ്റ്റിൻഡീസിനെയും ഉൾപ്പെടുത്തി ത്രിരാഷ്ട്ര പരമ്പര നടത്താൻ ഒരുങ്ങി അഫ്ഗാനിസ്ഥാൻ
Next articleവീണ്ടും സമനിലയിൽ കുടുങ്ങി ഫ്രാൻസ്, വമ്പൻ ജയവുമായി ഓറഞ്ച് പട