“റിഷഭ് പന്ത് ഇന്ത്യക്ക് ഒരു ബാധ്യത, സഞ്ജുവിന് അവസരം കൊടുക്കണം”

Newsroom

റിഷഭ് പന്തിന് ഇനിയും ടീമിൽ അവസരം നൽകരുത് എന്നും സഞ്ജുവിന് അവസരം നൽകണം എന്നും മുൻ ഇന്ത്യൻ താരം രതീന്ദർ സിംഗ് സോധി. റിഷഭ് പന്ത് ടീം ഇന്ത്യക്ക് ഒരു ബാധ്യതയായി മാറുകയാണ് എന്നും ഇങ്ങനെ തുടരാതെ സഞ്ജു സാംസണെ പകരം കൊണ്ടുവരണം എന്നും സോധി പറഞ്ഞു.

സഞ്ജു 22 11 22 12 11 47 759

പന്തിന് അവസരം നൽകി ലോകകപ്പിലോ ഐസിസി ടൂർണമെന്റുകളിലോ തോൽക്കാനും പുറത്തുപോകാനും ഇനിയും പറ്റില്ല. നിങ്ങൾ ഒരാൾക്ക് കൊടുക്കേണ്ട അവസരം കൊടുത്തു കഴിഞ്ഞു. നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, സോധി പറഞ്ഞു.

പന്തിന് ഇനിയും എത്ര അവസരങ്ങൾ ലഭിക്കുമെന്നും എത്ര കാലം ലഭിക്കുമെന്നും പറയാൻ കഴിയില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഇത്രയും കാലം നിങ്ങൾക്ക് ഒരു കളിക്കാരനെ ആശ്രയിക്കാൻ കഴിയില്ല. അവൻ നല്ല പ്രകടനം നടത്തുന്നില്ലെങ്കിൽ നിങ്ങൾ അവനെ പുറത്താക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.