പാക്കിസ്ഥാന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയിലേക്ക്, മൂന്ന് ടി20യിലും മൂന്ന് ഏകദിനങ്ങളിലും കളിയ്ക്കും

Sports Correspondent

അടുത്ത വര്‍ഷം ജനുവരി 20 മുതല്‍ ഫെബ്രുവരി 3 വരെ നീണ്ട് നില്‍ക്കുന്ന പരിമിത ഓവര്‍ പരമ്പരയ്ക്ക് വേണ്ടി പാക്കിസ്ഥാന്‍ വനിതകള്‍ ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കും. കോവിഡിന് ശേഷം ടീമിന്റെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പര കൂടിയാകും ഇത്. ജനുവരി 11ന് ഡര്‍ബനിലേക്ക് യാത്രയാകുന്ന ടീം കിംഗ്സമെഡില്‍ ആദ്യ രണ്ട് ഏകദിനങ്ങള്‍ കളിയ്ക്കും.

അതിന് ശേഷം പീറ്റര്‍മാര്‍ട്ടിസ്ബര്‍ഗില്‍ ടീം അവസാന ഏകദിനം കളിയ്ക്കും. അതേ വേദിയില്‍ രണ്ട് ടി20 മത്സരങ്ങള്‍ കളിച്ച ശേഷം ടീം ഡര്‍ബനിലേക്ക് മൂന്നാമത്തെയും അവസാനത്തെയും ടി20യ്ക്കായി യാത്രയാകും.