ന്യൂസിലാണ്ടിനെതിരെ 119 റണ്‍സുമായി ഇംഗ്ലണ്ട് സെമിയില്‍ കടന്നപ്പോള്‍ പാക്കിസ്ഥാന് ഇനി സെമിയില്‍ കടക്കുവാന്‍ കടക്കേണ്ടത് വലിയ കടമ്പ. തീര്‍ത്തും അപ്രാപ്യമെന്ന് പറയാവുന്ന ലക്ഷ്യമാണ് പാക്കിസ്ഥാന് ബംഗ്ലാദേശിെനെതിരെ നേടേണ്ടത്. വിജയത്തിനുപരി വളരെ വലിയ മാര്‍ജിനിലാണ് പാക്കിസ്ഥാന് വിജയിക്കേണ്ടത്.
350 റണ്‍സാണ് സ്കോര്‍ ചെയ്യുന്നതെങ്കില്‍ 311 റണ്‍സ് മാര്‍ജിനിലോ 400 റണ്‍സ് നേടിയാല്‍ 316 റണ്‍സ് മാര്‍ജിനിലോ ജയിക്കേണ്ട പാക്കിസ്ഥാന് 450 റണ്‍സ് നേടിയാല്‍ 321 റണ്‍സ് മാര്‍ജിനില്‍ ജയിച്ചാല്‍ സെമിയിലേക്ക് കടക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം ടോസ് നേടി ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്താല്‍ ആ നിമിഷം പാക്കിസ്ഥാന് ലോകകപ്പില്‍ നിന്ന് വെളിയിലാവും.
ഇംഗ്ലണ്ടിന്റെ ഇന്ത്യയ്ക്കെതിരെയുള്ള ജയമാണ് പാക്കിസ്ഥാന്റെ സാധ്യതകളെ കളഞ്ഞത്. അതിന് ശേഷം ന്യൂസിലാണ്ട് കൂടി തോറ്റപ്പോള്‍ പാക്കിസ്ഥാന്റെ സ്വപ്നങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായി.