അത്ലറ്റികോ ട്രാൻസ്ഫർ വേട്ട തുടരുന്നു, മുൻ പോർട്ടോ ക്യാപ്റ്റനെ സ്വന്തമാക്കി

- Advertisement -

മുൻ പോർട്ടോ ക്യാപ്റ്റൻ ഹെക്ടർ ഹെരേര ഇനി അത്ലറ്റികോ മാഡ്രിഡിന് സ്വന്തം. പോർട്ടോയുമായുള്ള കരാർ അവസാനിച്ച താരം ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് സ്പാനിഷ് തലസ്ഥാനത്ത് എത്തുന്നത്. മൂന്ന് വർഷത്തെ കരാറിലാണ് താരം എത്തുന്നത്.

പോർട്ടോയിൽ 6 വർഷം നീണ്ട കരിയറിന് ശേഷമാണ് താരം സ്‌പെയിനിൽ എത്തുന്നത്. മെക്സിക്കോ ദേശീയ ടീം അംഗമായ ഹെരേര മധ്യനിര താരമാണ്. പോർട്ടോയിൽ കരാർ പുതുകില്ലെന്ന് ഉറപ്പായതോടെ താരം മാർച്ചിൽ തന്നെ അത്ലറ്റിക്കോയുമായി പ്രീ ട്രാൻസ്ഫർ കരാർ ഒപ്പിട്ടിരുന്നു. പോർട്ടോക്കൊപ്പം 2018 ൽ ലീഗ് കിരീടം നേടിയിരുന്നു.

മെക്സികോക്ക് വേണ്ടി 70 രാജ്യാന്തര മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. സിറ്റിയിലേക് പോകുന്ന റോഡ്രിക്ക് പകരക്കാരനാകുക എന്നതാണ് ഹെരേരക്ക് മുൻപിലുള്ള വെല്ലുവിളി.

Advertisement