വനിത ഏകദിന ലോകകപ്പിൽ വെസ്റ്റിന്‍ഡീസിന് പാക്കിസ്ഥാനോട് തോല്‍വി. ഇത് പാക്കിസ്ഥാന്റെ ലോകകപ്പിൽ 13 വര്‍ഷത്തിന് ശേഷമുള്ള ആദ്യ വിജയം ആണ്. മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 89/7 എന്ന സ്കോര്‍ നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
37 റൺസ് നേടിയ മുനീബ അലി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ബിസ്മ മാറൂഫ്(22*), ഒമൈമ സൊഹൈൽ(20*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇതോടെ വെസ്റ്റിന്‍ഡീസിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള അവസാന മത്സരം വലിയ മാര്‍ജിനിൽ വിജയിക്കേണ്ട സ്ഥിതിയിലാണ്.
ലോകകപ്പ് ചരിത്രത്തിൽ തന്നെ തുടര്‍ച്ചയായ 18 തോൽവികളേറ്റു വാങ്ങിയ പാക്കിസ്ഥാന് അവസാനം ഒരു വിജയം നേടുകയായിരുന്നു. ഇതിന് മുമ്പ് വനിത ലോകകപ്പിൽ പാക്കിസ്ഥാന്റെ വിജയം 2009ൽ വെസ്റ്റിന്‍ഡീസിനെതിരെ തന്നെയായിരുന്നു.