ഇംഗ്ലണ്ടിനെതിരെ അഞ്ചാം ഏകദിനത്തിൽ മോയിന്‍ അലിയുടെ വെല്ലുവിളി അതിജീവിച്ച് 6 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ലാഹോറിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 145 റൺസ് മാത്രമേ നേടാനായുള്ളുവെങ്കിലും ഇംഗ്ലണ്ടിനെ 139/7 എന്ന സ്കോറിന് ഒതുക്കിയാണ് പാക്കിസ്ഥാന്‍ വിജയം നേടിയത്. ജയത്തോടെ പാക്കിസ്ഥാന്‍ പരമ്പരയിൽ 3-2ന് മുന്നിലെത്തി.
മോയിന്‍ അലി മികച്ച ഫോമിൽ ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ടിന് വിജയ സാധ്യതയുണ്ടായിരുന്നുവെങ്കിലും അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കുവാനെത്തിയ അരങ്ങേറ്റക്കാരന്‍ അമീര്‍ ജമാൽ 9 റൺസ് മാത്രം വിട്ട് നൽകിയാണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.
37 പന്തിൽ 51 റൺസ് നേടിയ മോയിന്‍ അലിയും 36 റൺസ് നേടിയ ദാവിദ് മലനും മാത്രമാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. സാം കറന്‍ 11 പന്തിൽ 17 റംസ് നേടിയെങ്കിലും താരത്തിനെയും അമീര്‍ ജമാൽ പുറത്താക്കി ഇംഗ്ലണ്ടിന് തിരിച്ചടി നൽകി.
ഹാരിസ് റൗഫ് പാക്കിസ്ഥാനായി രണ്ട് വിക്കറ്റ് നേടി. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് 85/6 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് മോയിന്‍ അലി ടീമിനെ തിരികെ വിജയ സാധ്യതയുള്ള സ്ഥിതിയിലേക്ക് എത്തിച്ചുവെങ്കിലും അവസാന കടമ്പ കടത്തുവാന്‍ മോയിന്‍ അലിയ്ക്കുമായില്ല.