ഒടുവിൽ ഓസിൽ പുതിയ ആഴ്സണൽ കരാർ ഒപ്പുവച്ചു

noufal

ഔബമായാങിന് പിന്നാലെ ആഴ്സണൽ ഫാൻസിന് സന്തോഷിക്കാൻ മറ്റൊരു വാർത്ത കൂടി. മെസൂത് ഓസിൽ ക്ലബ്ബുമായി കരാർ പുതുക്കി. പുതിയ കരാർ പ്രകാരം താരം 2021 സമ്മർ വരെ താരം ആഴ്സണലിൽ തുടരും. 29 കാരനായ ഓസിൽ പുതിയ കരാർ പ്രകാരം 3.5 ലക്ഷത്തോളം പൗണ്ടാണ് ഒരു ആഴ്ചയിൽ ശമ്പള ഇനത്തിൽ സ്വന്തമാക്കുക. ഇതോടെ ആഴ്സണലിന്റെ ചരിത്രത്തിലെ ഏറ്റവും ശമ്പളം പറ്റുന്ന താരം കൂടിയാകും ഈ ജർമ്മൻ ദേശീയ താരം. ഇവ വർഷം ജൂണിൽ കരാർ അവസാനിക്കുന്ന താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി.

2013 ഇൽ റയൽ മാഡ്രിഡിൽ നിന്ന് 42 മില്യൺ പൗണ്ടിന് ലണ്ടനിൽ എത്തിയ ഓസിൽ ആഴ്സണൽ മധ്യനിരയുടെ അഭിവാജ്യ ഘടകമാണ്. ഈ സീസണിൽ മികച്ച ഫോമിലുള്ള ഓസിലിന്റെയും പുതിയ കരാർ ഉറപ്പിക്കാനായതോടെ ആഴ്സണൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ മികച്ച നേട്ടമാണ് കൊയ്തത്. സഞ്ചസിന് പകരക്കാരനായി ഔബമായാങ്ങും മികിതാര്യനും നേരത്തെ എമിറേറ്റ്‌സിൽ എത്തിയിരുന്നു. ട്രാൻസ്ഫർ മാർക്കറ്റിൽ അടക്കം ക്ലബ്ബ് കാണിക്കുന്ന മികച്ച പ്രതികരണങ്ങളുടെ കൂടെ ഫലമായിട്ടാണ് ഓസിൽ പുതിയ കരാർ ഒപ്പിടാൻ തയ്യാറായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial