നീന്തലിൽ ചൈനയുടെ മികവ് തുടർന്ന് 200 മീറ്റർ മെഡലെയിൽ സ്വർണം നേടി ഷൻ വാങ്

Wasim Akram

ഒളിമ്പിക്‌സിൽ നീന്തലിൽ അമേരിക്കൻ തിരിച്ചടി തുടരുമ്പോൾ മികവ് തുടർന്ന് ചൈന. ഇന്ന് നടന്ന നാലു നീന്തൽ ഫൈനലുകളിൽ ഒന്നിൽ പോലും അമേരിക്കക്ക് സ്വർണം നേടാൻ ആയില്ല. പുരുഷന്മാരുടെ 200 മീറ്റർ മെഡിലെയിൽ പുതിയ ഏഷ്യൻ റെക്കോർഡ് നേട്ടത്തോടെയാണ് ചൈനയുടെ ഷൻ വാങ് സ്വർണം നേടിയത്.

ഒരു മിനിറ്റ് 55 സെക്കന്റിൽ വാങ് നീന്തിക്കയറി സ്വർണം സ്വന്തം പേരിൽ കുറിച്ചു. ടോക്കിയോയിൽ തന്റെ മൂന്നാം മെഡൽ നേടിയ ബ്രിട്ടന്റെ ഡങ്കൻ സ്‌കോട്ട് ആണ് വെള്ളി മെഡൽ നേടിയത്. സ്വിസ് താരം ജെറമി വെങ്കലവും. ഈ ഇനത്തിൽ ആൻഡ്രൂ അഞ്ചാം സ്ഥാനത്ത് ആയി.