‘മേരി കോം ആണ് തന്റെ പ്രചോദനം’ ~ ലോവ്‍ലീന

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസ ഇന്ത്യൻ ബോക്‌സർ മേരി കോം ആണ് തന്റെ ഏറ്റവും വലിയ പ്രചോദനം എന്നു വ്യക്തമാക്കി ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ ഉറപ്പിച്ച ലോവ്‍ലീന ബോര്‍ഗോഹൈന്‍. താൻ ബോക്സിങ് തുടങ്ങിയ അന്ന് മുതൽ മേരി കോമിന്റെ മാത്രം പേരു കേട്ടാണ് വളർന്നത്, അതിനാൽ തന്നെ താരം തന്റെ വലിയ പ്രചോദനം ആണ്. നിലവിൽ ടോക്കിയോയിൽ തങ്ങൾക്ക് ഒപ്പം മേരി കോമിന്റെ സാന്നിധ്യം വളരെ സഹായകരമാണെന്നും ലോവ്‍ലീന പറഞ്ഞു.

കരിയറിൽ ഒരുപാട് കഷ്ടപ്പെട്ട മേരി കോം എന്നും തന്റെ പ്രചോദനം ആണ് എന്നും ആസാമിൽ നിന്നുള്ള ഇന്ത്യൻ ബോക്‌സർ കൂട്ടിച്ചേർത്തു. 64-69 വിഭാഗം സെമിഫൈനലിലേക്ക് മുന്നേറിയാണ് ലോവ്‍ലീന ഇന്ത്യക്ക് ആയി മെഡൽ ഉറപ്പിച്ചത്. അത് സ്വർണം ആക്കാൻ ആവും താരത്തിന്റെ ശ്രമം. അതേസമയം മേരി കോം മെഡൽ സ്വപ്നങ്ങൾ ബാക്കിയാക്കി ഒളിമ്പിക്‌സിൽ നിന്നു പുറത്തായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആണ് ഇരു താരങ്ങളും.