ചരിത്രത്തിൽ ഇത് വരെയുള്ള വെല്ലുവിളി ഒളിമ്പിക്‌സ് നീന്തലിൽ നേരിടുന്ന അമേരിക്കക്ക് ആശ്വാസമായി ഇതിഹാസ താരം ലെഡെക്കി. കരിയറിൽ ആദ്യമായി വ്യക്തിഗത ഇനങ്ങളിൽ നേരത്തെ സ്വർണം നഷ്ടമായി ഡക്കിക്ക്. ചരിത്രത്തിലെ ഏറ്റവും മഹത്തായ വനിത നീന്തൽ താരം ആയി കണക്കാക്കുന്ന കാത്തലീൻ ഡക്കി തന്റെ ഏറ്റവും പ്രിയപ്പെട്ട ഒളിമ്പിക്‌സിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇനം ആയ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ഡക്കി അനായാസം ഒന്നാമത് എത്തി. ഈ ഇനത്തിൽ ലോക റെക്കോർഡും, ഒളിമ്പിക് റെക്കോർഡും ഏറ്റവും മികച്ച 10 സമായങ്ങളും ഡക്കിയുടെ പേരിൽ ആണ്.
ഒളിമ്പിക്‌സിൽ തന്റെ ആറാം സ്വർണം ആയിരുന്നു ഡക്കിക്ക് ഇത്. 15 മിനിറ്റ് 37.34 സെക്കന്റിൽ 1500 മീറ്റർ പൂർത്തിയാക്കിയ ഡക്കിക്ക് പിന്നിൽ അമേരിക്കയുടെ തന്നെ ഇരുപതുകാരി എറിക സള്ളിവൻ ആണ് രണ്ടാമത് എത്തി വെള്ളി മെഡൽ നേടിയത്. ജർമ്മനിയുടെ സാറ കോഹ്‌ലർ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ സ്വന്തമാക്കിയത്. തൊട്ട് മുമ്പ് ഹീറ്റ്സിൽ മത്സരിച്ച ശേഷം വന്നു ഫൈനലിൽ ഇറങ്ങി സ്വർണം നീന്തിയെടുത്ത ഡക്കിയുടെ പോരാട്ടവീര്യവും ഈ പ്രകടനത്തിൽ തെളിഞ്ഞു നിന്നു.