റോവിങിൽ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യൻ താരങ്ങൾ

Screenshot 20210724 091708

ഇന്നലെ സെമിഫൈനൽ യോഗ്യത നേടാൻ സാധിച്ചില്ല എങ്കിലും ഇന്ന് ലഭിച്ച റീപചേഞ്ച്‌ അവസരത്തിൽ സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു ഇന്ത്യൻ താരങ്ങൾ ആയ അർജുൻ ലാൽ-അരവിന്ദ് സിംഗ് സഖ്യം. തങ്ങളുടെ ഇനമായ ലൈറ്റ് വെയിറ്റ് ഡബിൾ സ്ക്ൾസിൽ അവർ സെമിഫൈനൽ യോഗ്യത കണ്ടത്തി.

റീപചേഞ്ച്‌ റൗണ്ടിൽ മൂന്നാമത് എത്തിയ അർജുൻ ലാൽ-അരവിന്ദ് സിംഗ് സഖ്യം സെമിഫൈനൽ ബെർത്ത് ഉറപ്പിക്കുക ആയിരുന്നു. 6 മിനിറ്റ് 51.36 സെക്കന്റിൽ പോളണ്ട് സ്പാനിഷ് ടീമുകൾക്ക് പിറകിൽ ആയാണ് ഇന്ത്യൻ സഖ്യം റേസ് അവസാനിപ്പിച്ചത്. വലിയ പ്രതീക്ഷ ഇല്ലാത്തയിടത്ത് തീർത്തും അപ്രതീക്ഷിതമായാണ് ഇന്ത്യൻ താരങ്ങളുടെ ഈ നേട്ടം വന്നത്.

Previous articleആദ്യ മത്സരം അനായാസം ജയിച്ചു പി.വി സിന്ധു
Next articleനിർണായക സമയത്ത് തോക്കിന്‌ പ്രശ്നം, മനുവിനു നിരാശ,10 മീറ്റർ എയർ പിസ്റ്റളിൽ യശ്വിനിയും ഫൈനൽ കണ്ടില്ല