ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ ഒളിമ്പിക് റെക്കോർഡ് നേട്ടവുമായി സ്വർണം നേടി ഓസ്‌ട്രേലിയൻ താരം എമ്മ മകിയോൺ. 51.96 സെക്കന്റിൽ നീന്തിക്കയറിയ എമ്മ പുതിയ ഒളിമ്പിക് റെക്കോർഡും സ്വന്തമാക്കി. താൻ തന്നെ ഹീറ്റ്‌സിൽ സ്ഥാപിച്ച റെക്കോർഡ് ആണ് എമ്മ തിരുത്തിയത്.
ടോക്കിയോ ഒളിമ്പിക്‌സിൽ എമ്മ നേടുന്ന നാലാം മെഡൽ ആണിത്. മുമ്പ് 4×100 മീറ്റർ റിലെയിൽ ഓസ്‌ട്രേലിയ സ്വർണം നേടാനും എമ്മ സഹായിച്ചിരുന്നു. ഹോംഗ്കോങിന്റെ ഹോഗയെ ആണ് വെള്ളി മെഡൽ നേടിയത്. അതേസമയം ഓസ്‌ട്രേലിയയുടെ തന്നെ കേറ്റ് കാമ്പൽ ഈ ഇനത്തിൽ വെങ്കലവും നേടി.