ഒളിമ്പിക്‌സിൽ പുരുഷ സിംഗിൾസിൽ സെമിഫൈനലിൽ സെരവിനു മുന്നിൽ ഗോൾഡൻ സ്‌ലാം സ്വപ്നങ്ങൾ അവസാനിച്ചതിനു പിറകെ ജ്യോക്കോവിച്ച് വീണ്ടും തോൽവി വഴങ്ങി. ഇത്തവണ മിക്സഡ് സിംഗിൾസിൽ നിന സ്റ്റോജനോവിച്ചിനൊപ്പം സെർബിയക്ക് ആയി സെമിഫൈനൽ കളിക്കാൻ ഇറങ്ങിയ ജ്യോക്കോവിച്ച് മികച്ച ഡബിൾസ് ടീം ആയ റഷ്യൻ സഖ്യം അസ്ലൻ കാരത്സേവ്/എലെന വെർഷിന സഖ്യത്തോട് ആണ് തോൽവി വഴങ്ങിയത്. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് കൈവിട്ട ശേഷം 7-5 നു കടുത്ത പോരാട്ടത്തിനു ശേഷമാണ് സെർബിയ കീഴടങ്ങിയത്.
സിംഗിൾസ് സെമിഫൈനൽ കഴിഞ്ഞ ഉടൻ തന്നെയാണ് ജ്യോക്കോവിച്ച് ഇത് കളിക്കാൻ ഇറങ്ങിയത്. ആ തളർച്ച താരത്തിൽ ചെറുതായി കണ്ടു. അതേസമയം റഷ്യൻ ഒളിമ്പിക് കമ്മിറ്റി ടീമിന് സ്വർണവും വെള്ളിയും ഉറപ്പിച്ചു മറ്റെ സെമിഫൈനലിലും റഷ്യൻ സഖ്യം ജയം കണ്ടു. ഓസ്‌ട്രേലിയൻ സഖ്യം ആഷ് ബാർട്ടി/ജോൺ പീർസ് സഖ്യത്തെ സൂപ്പർ ടൈബ്രേക്കറിലാണ് ആന്ദ്ര റൂബ്ലേവ്/അനസ്ത്യാഷ്യ സഖ്യം മറികടന്നത്. ആദ്യ സെറ്റ് 7-5 നു നഷ്ടമായ ശേഷം രണ്ടാം സെറ്റ് 6-4 നു നേടിയ റഷ്യൻ സഖ്യം ആവേശകരമായ സൂപ്പർ ടൈബ്രേക്കർ 13-11 നു ആണ് ജയിച്ചത്. ഇനി കടുത്ത നിരാശയിൽ ആണെങ്കിലും രണ്ടു ഇനങ്ങളിലും വെങ്കല മെഡൽ നേടാൻ എങ്കിലും ആവും ജ്യോക്കോവിച്ച് ശ്രമിക്കുക.