പുരുഷ ഡബിൾസിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി ക്രൊയേഷ്യ, പാവിച്/മെകിച് സഖ്യത്തിന് സ്വർണം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക്‌സ് ടെന്നീസിൽ ചരിത്രത്തിലെ ആദ്യ സ്വർണം സ്വന്തമാക്കി ക്രൊയേഷ്യൻ ടീം. ഒരേ രാജ്യത്തെ രണ്ടു ടീമുകളും നേർക്കുനേർ വന്നപ്പോൾ വെള്ളിയും സ്വന്തമാക്കിയ ക്രൊയേഷ്യ തങ്ങളുടെ ആധിപത്യം ടെന്നീസ് ഡബിൾസിൽ സ്ഥാപിച്ചു. മാരിൻ സിലിച്ച്/ഇവാൻ ഡോഡിഗ് സാഖ്യത്തെ രണ്ടു സെറ്റിന് ശേഷം സൂപ്പർ ടൈബ്രേക്കറിലാണ് നിക്കോള മെറ്റിച്/മറ്റെ പാവിച് സഖ്യം തോൽപ്പിച്ചത്. ആദ്യ സെറ്റ് 6-4 നു നേടിയ അവർ രണ്ടാം സെറ്റ് 6-3 നു കൈവിട്ടു.

എന്നാൽ സൂപ്പർ ടൈബ്രേക്കർ 10-6 നു നേടിയ പാവിച്/മെകിച് സ്വർണം ഉറപ്പിച്ചപ്പോൾ സിലിച്ച് സഖ്യം വെള്ളി കൊണ്ടു തൃപ്തിപ്പെട്ടു. ഈ സീസണിൽ വിംബിൾഡൺ അടക്കം നേടി മികച്ച ഫോമിലുള്ള പാവിച്/മെകിച് സഖ്യത്തിന് ഒളിമ്പിക് സ്വർണം ഇരട്ടി മധുരമായി. അതേസമയം ഓസ്‌ട്രേലിയൻ സഖ്യത്തെ 7-6, 6-2 എന്ന നേരിട്ടുള്ള സ്കോറിന് വീഴ്ത്തിയ അമേരിക്കൻ സഖ്യം മൈക്കിൾ വീനസ്, മർക്കസ് ഡാനിയേൽ സഖ്യത്തിന് ആണ് ഈ ഇനത്തിൽ വെങ്കലം ലഭിച്ചത്.