തന്റെ ആദ്യ ഒളിമ്പിക്‌സിൽ തന്നെ ഒളിമ്പിക് റെക്കോർഡ് പ്രകടനത്തോടെ വനിതകളിൽ 100 മീറ്റർ ബാക്സ്ട്രോക്കിൽ സ്വർണം നേടി ഓസ്‌ട്രേലിയൻ താരം കെയ്‌ലി മക്കിയോൺ. 57.47 സെക്കന്റ് എന്ന പുതിയ റെക്കോർഡ് സമയം കുറിച്ച കെയ്‌ലി തന്റെ ആദ്യ ഒളിമ്പിക് സ്വർണം നീന്തി എടുക്കുക ആയിരുന്നു. സ്വർണ നേട്ടത്തിന് ശേഷം അവിശ്വസനീയത കെയ്‌ലിയുടെ മുഖത്ത് ഉണ്ടായിരുന്നു. 57.72 സെക്കന്റിൽ രണ്ടാമത് എത്തിയ കനേഡിയൻ താരം കയ്ലി മാസെയാണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്. 58.05 സെക്കന്റിൽ മൂന്നാമത് ആയ അമേരിക്കൻ താരം റീഗൻ സ്മിത്തിന് വെങ്കലം കൊണ്ടു തൃപ്തിപ്പടേണ്ടി വന്നു.
നീന്തൽ കുളത്തിലെ അമേരിക്കൻ നിരാശ വനിതകളുടെ 100 മീറ്റർ ബ്രത്സ്ട്രോക്കിൽ വെറും 17 കാരിയായ അലാസ്ക്കൻ താരം ലിഡിയ ജേക്കബി സ്വർണം നേടി തീർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. നീന്തൽ കുളങ്ങൾ അപൂർവം ആയ അലാസ്ക്കയിൽ നിന്നുള്ള ആദ്യ ഒളിമ്പിക്‌സിൽ ഇറങ്ങുന്ന ലിഡിയയുടെ നേട്ടം അലാസ്ക്കക്കാർ വലിയ ആഘോഷം ആക്കുകയും ചെയ്തു. ആവേശകരമായ നീന്തലിൽ ഈ ഇനത്തിലെ ലോക റെക്കോർഡ് ഉടമയായ സഹതാരം ലില്ലി കിംഗിനെ മൂന്നാമത് ആക്കിയപ്പോൾ ഒളിമ്പിക് റെക്കോർഡ് ഉടമയായ ദക്ഷിണാഫ്രിക്കൻ താരം തജാന ഷോൻമേക്കറെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ലിഡിയ 1 മിനിറ്റ് 4.95 സെക്കന്റിൽ നീന്തിക്കയറിയപ്പോൾ വെള്ളി നേടിയ ദക്ഷിണാഫ്രിക്കൻ താരം 1 മിനിറ്റ് 5.22 സെക്കന്റ് എടുത്തു. വെങ്കലം നേടിയ ലില്ലി കിംഗ് ആവട്ടെ 1 മിനിറ്റ് 5.54 സെക്കന്റിൽ ആണ് നീന്തൽ അവസാനിപ്പിച്ചത്.
Download the Fanport app now!