ഹൈദരബാദ് ഉറപ്പിച്ചു, ഒഗ്ബെചെ ഐ എസ് എൽ ചാമ്പ്യന്മാർക്ക് ഒപ്പം തുടരും

കഴിഞ്ഞ ഐ എസ് എല്ലിൽ ഹൈദരബാദിന്റെ കിരീട യാത്രയിൽ വലിയ പങ്കുവഹിച്ച ഒഗ്ബെചെയെ ക്ലബിൽ തന്നെ നിലനിർത്താൻ ഹൈദരബാദിനായി. ഒരു വർഷത്തെ കരാറിൽ ഒഗ്ബെചെ ഒപ്പുവെച്ചിരിക്കുകയാണ്. മറ്റു പല ക്ലബുകളും ഒഗ്ബെചെയെ സ്വന്തമാക്കാൻ ശ്രമിച്ചു എങ്കിലും ഹൈദരബാദ് തന്നെ അവസാനം വിജയിക്കുക ആയിരുന്നു. IFTWC ആണ് ഒഗ്ബെചെ ഹൈദരബാദിൽ കരാർ പുതുക്കിയതായി സ്ഥിരീകരിക്കുന്നത്‌.

20220105 200547
Credit: Twitter

ഹൈദരബാദിൽ തുടരാനാണ് ഒഗ്ബെചെ ആഗ്രഹിക്കുന്നത് എന്ന് നേരത്തെ താരം പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ ഹൈദരബാദിനായി 18 ഗോളുകൾ ഒഗ്ബെചെ നേടിയിരുന്നു. ഐ എസ് എല്ലിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയും ഒഗ്ബെചെ മാറിയിരുന്നു. ഐ എസ് എല്ലിൽ ആകെ 53 ഗോളുകൾ ഒഗ്ബെചെ നേടിയിട്ടുണ്ട്.

മുംബൈ സിറ്റി വിട്ടായിരുന്നു ഒഗ്ബെചെ കഴിഞ്ഞ സീസണിൽ ഹൈദരബാദിൽ എത്തിയത്. കേരള ബ്ലാസ്റ്റേഴ്സ്,
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കായും ഒഗ്ബെചെ മുമ്പ് കളിച്ചിട്ടുണ്ട്.