ന്യൂറംബർഗിനെ കീഴടക്കി ലെപ്‌സിഗ്

Jyotish

ബുണ്ടസ് ലീഗയിൽ അപരാജിതരായി ലെപ്‌സിഗ്. തുടർച്ചയായ ഏഴാം മത്സരത്തിലും അപരാജിതരായി കുതിക്കുകയാണ് ആർബി ലെപ്‌സിഗ്. എതിരില്ലാത്ത ഒരു ഗോളിനാണ് ബുണ്ടസ് ലീഗയിൽ ന്യൂറംബർഗിനെ ലെപ്‌സിഗ് പരാജയപ്പടുത്തിയത്. ലൂക്കസ് ക്ളോസ്റ്റർമാൻ ആണ് ലെപ്‌സിഗിന്റെ വിജയ ഗോൾ നേടിയത്.

റാൽഫ് രാഗ്‌നിക്കിന്റെയും സംഘത്തിന്റെയും ഈ സീസണിലെ നാലാം എവേ മാച്ച് ജയമായിരുന്നു ഇത്. ലെപ്‌സിഗിന്റെ പ്രതിരോധ താരങ്ങൾ ഗോളയ്ക്കുന്നത് ഇത് ഈ സീസണിൽ എട്ടാം തവണയാണ്. ഈ സീസണിൽ റെലെഗേഷൻ ഒറപ്പിച്ചിരിക്കുകയാണ് ന്യൂറംബർഗ്. ഇന്നത്തെ ജയത്തോടു കൂടി മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ലെപ്‌സിഗ്.