ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ വിജയവുമായി ലോകകപ്പ് ഇടവേളയ്ക്ക് പിരിഞ്ഞു. ഇന്ന് ലോകകപ്പിനു മുന്നെയുള്ള അവസാന ലീഗ് മത്സരത്തിൽ സതപ്ടണെ നേരിട്ട ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കി. പുതിയ പരിശീലകൻ വന്നിട്ടും സതാമ്പ്ടണ് പരാജയങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആയില്ല.
ഇന്ന് മത്സരം ആരംഭിച്ച് 9 മിനുട്ടുകൾക്ക് അകം ഇരു ക്ലബുകളും ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ ആറാം മിനുട്ടിൽ റൊബ്ബേർട്സൺ നൽകിയ ക്രോസ് ഫ്ലിക്ക് ചെയ്റംത് വലയിൽ എത്തിച്ച് ഫർമീനോ ലിവർപൂളിന് ലീഡ് നൽകി. ഈ ഗോൾ കഴിഞ്ഞ് നിമിഷങ്ങൾക്ക് അകം സതാമ്പ്ടൺ തിരിച്ചടിച്ചു. വാർഡ് പ്രോസിന്റെ പാസിൽ നിന്ന് ചെ ആഡംസ് ആണ് സതാമ്പ്ടണ് സമനില നൽകിയത്.
എന്നാൽ സതാമ്പ്ടന്റെ സമനില അധിക നേരം നീണ്ടു നിന്നില്ല. ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് ഡാർവിൻ നൂനിയസ് ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു. 21ആം മിനുട്ടിൽ ഹാർവി എലിയറ്റ് നൽകിയ പാസ് ഒരു ഡൈവിലൂടെ വലയിൽ എത്തിച്ചായിരുന്നു നൂനിയസിബ്റ്റെ ആദ്യ ഗോൾ. റൊബേർടന്റെ അസിസ്റ്റിൽ നിന്ന് 42ആം മിനുട്ടിൽ നൂനിയസിന്റെ രണ്ടാം ഗോളും വന്നു.
രണ്ടാം പകുതിയിൽ ലിവർപൂൾ കളിയുടെ വേഗത കുറച്ചത് കൊണ്ട് കൂടുതൽ ഗോളുകൾ പിറന്നില്ല. ഈ വിജയത്തോടെ ലിവർപൂൾ 22 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. സതാമ്പ്ടൺ ഇപ്പോഴും 19ആം സ്ഥാനത്താണ് ഉള്ളത്.