മഞ്ചേരി: മലബാറില്‍ നിന്ന് ഭാവി താരങ്ങളെ കണ്ടെത്താന്‍ സമഗ്ര പദ്ധതിയുമായി മുന്‍ ഐ.എസ്.എല്‍ ചാമ്പ്യന്‍സ് ബംഗളൂരു എഫ്സി. അണ്ടര്‍ 13, 15 വിഭാഗത്തിലെ താരങ്ങളെ ലക്ഷ്യമിട്ട് ഡെബിള്‍ പാസ് ഡവലപ്പ്മെന്റ് ലീഗ് (ഡി.പി.ഡി.എല്‍) സംഘടിപ്പിക്കാന്‍ ആലോചിക്കുന്നതായി ബംഗളൂരു എഫ്സി സഹപരിശീലകന്‍ നൗഷാദ് മൂസ ഫാന്‍പോര്‍ട്ടിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഐ എസ് എല്‍ മത്സരത്തിന് ശേഷമാണ് ഐ ലീഗ് മത്സരം കാണാന്‍ നൗഷാദ് മൂസ മലപ്പുറത്ത് എത്തിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഐ ലീഗ് മത്സരങ്ങല്‍ വീക്ഷിച്ച് മികച്ച താരങ്ങളെ ടീമിലെത്തികുക എന്നതാണ് ലക്ഷ്യം.
കേരളത്തിലേക്കുള്ള വരവ്
മികച്ച താരങ്ങളെ ലക്ഷ്യമിട്ടാണ് കേരളത്തിലേക്ക് വന്നിരിക്കുന്നത്. കേരളം മാത്രമല്ല രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ഐ. ലീഗ് മത്സരങ്ങള്‍ക്ക് പോകാറുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഐ.എസ്എല്‍ മത്സരത്തിന് ശേഷമാണ് മലപ്പുറത്തേക്ക് വന്നത്. ഐ ലീഗില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി ടീമിലെത്തിക്കുകയാണ് ലക്ഷ്യം. ഐ ലീഗ് മത്രമല്ല മറ്റു ചാമ്പ്യന്‍ഷിപ്പുകളും വീക്ഷിക്കുന്നുണ്ട്.
എന്ത് കൊണ്ട് മലബാര്‍
മലബാര്‍ ഫുട്ബോളിന് വളക്കൂറുള്ള മണ്ണാണ്. മലബാറില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്താന്‍ സാധിക്കും മാസങ്ങള്‍ക്ക് മുമ്പ് ബംഗളൂരു എഫ്സിയുടെ സെലക്ഷന്‍ അംഗങ്ങള്‍ കേരളത്തിലെത്തിയിരുന്നു അണ്ടര്‍ 13,15 വിഭാഗത്തിലെ താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്തു. ബംഗളൂരു എഫ്‌സി ഏഷ്യയിലെ തന്നെ മികച്ച് അക്കാദമികളില്‍ ഒന്നാണ്. ബംഗളുൂരു എഫ്‌സിയില്‍ എത്തുന്ന കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് നല്‍ക്കുന്നത്.
പുതിയ ലീഗ് ആരംഭിക്കും
പരിശീലനത്തോടൊപ്പം കളിക്കാനുള്ള മികച്ച അവസരങ്ങളും വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് ഉയര്‍ച്ചയിലെത്തിച്ചേരാന്‍ സാധിക്കൂ അത് ലക്ഷ്യമിട്ട് ആറ് മാസം നീണ്ടു നില്‍ക്കുന്ന ഡെബിള്‍ പാസ് ഡവലപ്പ്മെന്റ് ലീഗ് (ഡി.പി.ഡി.എല്‍) ലീഗ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് നടത്താനാണ് ആലോചന. ചര്‍ച്ചകള്‍ നടന്ന വരുന്നേ ഒള്ളൂ. അതിന് ഗ്രൗണ്ടുകളും മറ്റു കണ്ടത്തേണ്ടതുണ്ട്. ആറ് മാസം നീണ്ടു നില്‍ക്കുന്നത് കൊണ്ട് മലപ്പുറം, കോഴിക്കോട് ജില്ലയിലെ കാലാവസ്ഥയെ കുറിച്ചു പഠിക്കേണ്ടതുണ്ട്
വളര്‍ന്നു വരുന്നു താരങ്ങളോട്
നിങ്ങള്‍ ഫുട്‌ബോളില്‍ ഫോകസ് ചെയ്യുക. നന്നായി അസ്വദിക്കുക. കളിക്കൊപ്പം പഠനവും അനിവാര്യമാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഉയര്‍ന്ന വിജയം നേടാന്‍ സാധിക്കൂ.