“കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നില്ല” ~ ഹൈദരബാദ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നില്ലന്നു വ്യക്തമാക്കി ഹൈദരബാദ് പരിശീലകൻ മോണോലോ മാർക്വേസ്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടി ആയാണ് ഹൈദരബാദ് പരിശീലകൻ ഇത് വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ആർക്കും ആരെയും തോൽപ്പിക്കാൻ ആവും എന്നതിനാൽ തന്നെ ഏത് ടീമിന് വേണമെങ്കിലും ഫൈനലിൽ എത്താം എന്നും തനിക്ക് അറിയാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഘടന ആവിധം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി അതിശക്തമായ ടീമുകൾക്ക് സൂപ്പർ ലീഗ് ഫൈനലുകൾക്ക് യോഗ്യത നേടാൻ ആയില്ല എന്നു പറഞ്ഞ അദ്ദേഹം കളത്തിൽ മികവ് കാണിച്ചില്ല എങ്കിൽ ഏത് ടീമും തങ്ങളെ തോൽപ്പിക്കും എന്നു അറിയാം എന്നും പറഞ്ഞു. അതേപോലെ തങ്ങളുടേതായ ദിവസം തങ്ങൾ ആരെയും തോൽപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. മോശം തുടക്കം ലഭിച്ച ബ്ലാസ്റ്റേഴ്സ് ഉയർച്ച താഴ്ച്ചകൾ കണ്ടാണ് ഫൈനലിൽ എത്തിയത് എന്നു അറിയാം എന്നു കൂട്ടിച്ചേർത്ത അദ്ദേഹം പലപ്പോഴും ഫുട്‌ബോൾ ഇങ്ങനെയാണ് എന്നും വ്യക്തമാക്കി.