യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇന്ന് യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് നേരിടുന്നത്. ഇത്തവണത്തെ സൂപ്പർ കപ്പിന് വാർ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവുകയില്ല. റഷ്യൻ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റെഫറിയിങ് പരീക്ഷണം വിജയിച്ചിരുന്നു. പന്ത്രണ്ട് സബ്സ്റ്റിട്യൂട്ടുകളെ വരെ ഇരു ടീമുകൾക്കും ബെഞ്ചിലിരുതാം. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയാൽ ഇരു ടീമുകൾക്കും നാലാമത് ഒരു സബ്സ്റ്റിട്യൂട്ടിനെ കളത്തിൽ ഇറക്കാം.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സിദാനും ഇല്ലാതെ റയൽ ഇറങ്ങുന്ന ഈ സീസണിലെ ആദ്യ മത്സമാണ് സൂപ്പർ കപ്പ്. അവസാന രണ്ട് സൂപ്പർ കപ്പുകളും റയൽ മാഡ്രിഡ് ആയിരുന്നു സ്വന്തമാക്കിയത്. മൂന്ന് ചാമ്പ്യൻസ് ലീഗ് തുടർച്ചയായി നേടിയതു പോലെ സൂപ്പർ കപ്പിലും ഹാട്രിക്ക് നേടി ചരിത്രമെഴുതാനാണ് റയലിന്റെ ശ്രമം. പോളിഷ് റഫറി സൈമൺ മാർസിനിയ്ക് ആണ് മത്സരം നിയന്ത്രിക്കുന്നത്. രാത്രി 12.30നാണ് മത്സരം. സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial