ഒക്ടോബറിൽ വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളിലും മെസ്സി കളിക്കില്ല. ഒക്ടോബറിൽ നടക്കുന്ന രണ്ട് മത്സരങ്ങളിലും മെസ്സി പങ്കെടുക്കില്ല എന്ന് അറിയിച്ചതായി അർജന്റീനൻ പരിശീലകൻ സ്കലോണി പറഞ്ഞു. താൻ മെസ്സിയുമായി സംസാരിച്ചെന്നും ഇപ്പോൾ രാജ്യത്തിനായി കളിക്കാൻ വരാത്തതാണ് ശരിയായ തീരുമാനമെന്ന് സംസാരിച്ചപ്പോൾ മനസ്സിലായെന്നും പരിശീലകൻ പറഞ്ഞു.
ലോകകപ്പിന് ശേഷം ഈ മാസം ആദ്യ നടന്ന സൗഹൃദ മത്സരങ്ങളിലും മെസ്സി പങ്കെടുത്തിരുന്നില്ല. ഒക്ടോബറിൽ സൗദി അറേബ്യയിലാണ് അർജന്റീന സൗഹൃദ മത്സറ്റങ്ങൾ കളിക്കുന്നത്. ഇറാഖും ഒപ്പം ചിരവൈരികളായ ബ്രസീലുമാണ് അർജന്റീനയുടെ ഒക്ടോബറിലെ എതിരാളികൾ. ഇത്രയും വലിയ മത്സരത്തിൽ മെസ്സി ഇല്ലാത്തത് ആരാധകർക്കും സങ്കടകരമാകും.