ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റ് ലീഗുകളിൽ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല – ബിസിസിഐ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഒട്ടനവധി വിദേശ ലീഗുകള്‍ വരുമ്പോളും ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇവയിലൊന്നും പങ്കെടുക്കുവാന്‍ അനുമതി ഇല്ല. വനിത താരങ്ങള്‍ക്ക് ബിസിസിഐ അനുമതി നൽകുമ്പോളും പുരുഷ താരങ്ങള്‍ക്ക് ഈ അനുവാദം ലഭിയ്ക്കുകയില്ല. പുതുതായി രണ്ട് ലീഗുകള്‍ കൂടി ടി20 ലോകത്ത് പിറക്കുമ്പോള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ബിസിസിഐ വൃത്തങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ഐപിഎൽ ഉള്‍പ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിൽ നിന്നും വിരമിച്ച താരങ്ങള്‍ക്ക് മാത്രം ആകും വിദേശ ലീഗുകളിൽ കളിക്കുവാന്‍ അനുവാദം എന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. യുഎഇ ഐഎൽ ടി20 ലീഗ്, ദക്ഷിണാഫ്രിക്ക ടി20 ലീഗ് എന്നിവയാണ് അടുത്ത വര്‍ഷം പുതുതായി തുടങ്ങുവാനിരിക്കുന്ന ലീഗുകള്‍.

അതേ സമയം ഇന്ത്യന്‍ താരങ്ങളെ വിദേശ ലീഗുകളിൽ കളിക്കുവാന്‍ അനുവദിക്കാത്ത ബിസിസിഐ തീരുമാനത്തെ വിമര്‍ശിച്ച് പല വിദേശ മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു.

 

Story Highlights: No Indian Player can participate in an overseas league unless he is retired from all forms of cricket including IPL