നിശുകുമാർ ഏഷ്യാകപ്പ് ടീമിൽ നിന്ന് പുറത്ത്, പകരം ജോബി ജസ്റ്റിൻ എത്തുമോ!?

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യാ കപ്പിനായി ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ച ടീമിൽ നിന്ന് ഡിഫൻഡർ നിശു കുമാർ പുറത്ത്. ഇന്ന് ക്യാമ്പിനൊപ്പം ചേർന്നെങ്കിലും പരിക്ക് കാരണം നിശു കുമാറിനെ ടീം റിലീസ് ചെയ്യുകയായിരുന്നു. സീസണിൽ ബെംഗളൂരുവിനായി മികച്ച പ്രകടനമായിരുന്നു നിശു കുമാർ കാഴ്ചവെച്ചത്.

നിശു കുമാർ പോയ ഒഴിവിലേക്ക് ജോബി ജസ്റ്റിനെ ടീമിൽ എടുക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്‌. ഈ സീസൺ ഐലീഗിൽ വൻ ഫോമിലുള്ള ജോബിയെ കോൺസ്റ്റന്റൈൻ പരിഗണിക്കാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്ത ഡെർബിയിലും ജോബി താരമായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും ജോബി കൊൽക്കത്ത ഡെർബിയിൽ സ്വന്തമാക്കി.

ഇതുവരെ ഈ സീസണിൽ അഞ്ചു ഗോളുകൾ ഐലീഗിൽ ജോബി നേടിയിട്ടുണ്ട്. ഒരു ഇന്ത്യൻ താരവും ഇത്ര ഗോളുകൾ നേടിയിട്ടില്ല. സുനിൽ ഛേത്രി കഴിഞ്ഞാൽ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കറും ജോബി ആണ്. താരത്തെ ഇനി എങ്കിലും കോൺസ്റ്റന്റൈൻ പരിഗണിക്കുമെന്നാണ് ഫുട്ബോൾ സ്നേഹികൾ വിശ്വസിക്കുന്നത്. നിശുവിന് പകരമായിൽ രാഹുൽ ബെഹ്കെയെ ടീമിലേക്ക് ക്ഷണിക്കാനും സാധ്യതയുണ്ട്.

ജനുവരി ആദ്യ വാരം യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ക്യാമ്പിൽ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹൽ അബ്ദുൽ സമദ് അടക്കം 33 അംഗങ്ങൾ ഉണ്ട്.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Arindam Bhattacharya, Vishal Kaith.

Defenders: Pritam Kotal, Sarthak Golui, Sandesh Jhingan, Anas Edathodika, Salam Ranjan Singh, Subhasish Bose, Narayan Das, Lalruatthara, Jerry Lalrinzuala.

Midfielders: Udanta Singh, Nikhil Poojary, Pronay Halder, Rowllin Borges, Anirudh Thapa, Vinit Rai, Halicharan Narzary, Ashique Kuruniyan, Germanpreet Singh, Bikash Jairu, Lallianzuala Chhangte, Sahal Samad, Komal Thatal, Jackichand Singh.

Fowrards: Sunil Chhetri, Jeje Lalpekhlua, Sumeet Passi, Farukh Choudhary, Balwant Singh, Manvir Singh.