യുണൈറ്റഡ് മർഷ്യലിന്റെ കരാർ നീട്ടി

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് താരം ആന്റണി മാർഷ്യലുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് നീട്ടി. താരം നേരത്തെ ഒപ്പുവച്ച കരാറിലുള്ള ഒരു വർഷത്തേക്ക് കരാർ നീട്ടാനുള്ള ഓപ്‌ഷൻ ഉപയോഗിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ 2020 വരെ നീട്ടിയത്. 2019 ജൂണിൽ താരവുമായുള്ള കരാർ അവസാനിക്കാനിരിക്കെയാണ് ക്ലബ്ബ് കരാർ നീട്ടുന്നത്.

കരാർ നീട്ടാനുള്ള ഓപ്‌ഷൻ ഉപയോഗിച്ചെങ്കിലും 2019 ജൂണിന് ശേഷവും താരം യുണൈറ്റഡിൽ തുടരുമോ എന്നുറപ്പില്ല. യുണൈറ്റഡിൽ ഏറെ പ്രശ്നങ്ങൾ നേരിടുന്ന താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ മികച്ച വില ഉറപ്പാക്കാനാകും എന്നത് കരാർ നീട്ടിയതിലൂടെ യുണൈറ്റഡിന് നേടാനാകും. പുതുക്കിയ ദീർഘ നാളത്തേക്കുള്ള കരാറിനായി യുണൈറ്റഡ് ശ്രമിക്കുന്നുണ്ടെങ്കിലും താരം ഇതുവരെ തയ്യാറായിട്ടില്ല. 2015 ൽ മോണക്കോയിൽ നിന്നാണ് മാർഷ്യൽ യുണൈറ്റഡിൽ എത്തിയത്.