പരിക്കേറ്റ നെയ്മർ കോപ്പ അമേരിക്കയിൽ കളിക്കില്ല, താര തിളക്കം നഷ്ടപ്പെട്ട് ബ്രസീൽ

Sports Correspondent

ഇന്നലെ പരിക്കേറ്റ് കളം വിട്ട ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ കോപ്പ അമേരിക്ക ടൂർണമെൻറിൽ കളിക്കില്ല എന്നുറപ്പായി. ബ്രസീൽ ഫുട്‌ബോൾ അസോസിയേഷൻ ഇക്കാര്യം സ്ഥിതീകരിച്ചു. ഇന്നലെ ഖത്തറിന് എതിരായ സൗഹൃദ മത്സരത്തിന് ഇടയിലാണ് താരത്തിന് കാലിലെ ആങ്കിളിൽ പരിക്കേറ്റത്. കരഞ്ഞു കൊണ്ട് കളം വിട്ട നെയ്മറിന് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ കളിക്കാനാവില്ല എന്നത് കനത്ത തിരിച്ചടിയാകും.

27 വയസുകാരനായ നെയ്മർ ടൂർണമെന്റിന് വെറും 9 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ തിരിച്ചെത്തില്ല എന്നത് ഉറപ്പായി. പി എസ് ജി ടീം അംഗമായ നെയ്മർ കഴിഞ്ഞ സീസണിൽ രണ്ടാം പകുതി ഭൂരിപക്ഷം സമയവും പരിക്കേറ്റ് പുറത്തായിരുന്നു. ഇതേ കാലിൽ തന്നെയാണ് ഇപ്പോഴത്തെ പരിക്കും എന്നത് പി എസ് ജി ക്കും ആശങ്ക നൽകുന്ന ഒന്നാണ്.