2019 ലോകകപ്പ് ഫൈനലിന് ശേഷമുള്ള തങ്ങളുടെ സ്പോര്‍ട്ടിംഗായിട്ടുള്ള പെരുമാറ്റത്തിന്റെ പേരില്‍ ഐസിസി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സ്വന്തമാക്കി ന്യൂസിലാണ്ട്. ബിബിസി ബ്രോഡ്കാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍-ജെന്‍കിസിന്റെ ഓര്‍മ്മയ്ക്കായി നല്‍കി വരുന്ന അവാര്‍ഡ് എതിരാളികളോടും, സ്വന്തം ക്യാപ്റ്റനോടും ടീമിനോടും അമ്പയര്‍മാരോടും ക്രിക്കറ്റിന്റെ പരമ്പരാഗത മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്ന താരത്തിനോ ടീമിനോ നല്‍കി വരുന്ന അവാര്‍ഡാണ്.
ഫൈനലില്‍ നിശ്ചിത 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടും ന്യൂസിലാണ്ടും ഒപ്പം നില്‍ക്കുകയായിരുന്നു. അതിന് ശേഷം സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയി അവസാനിച്ചപ്പോള്‍ കിരീടം കൂടുതല്‍ ബൗണ്ടറി നേടിയെന്ന മാനദണ്ഡം അനുസരിച്ച് ഇംഗ്ലണ്ടിന് നല്‍കുകയായിരുന്നു.
ഹാമിള്‍ട്ടണിലെ ഇംഗ്ലണ്ട്-ന്യൂസിലാണ്ട് ടെസ്റ്റിന് ശേഷം വില്യംസണ് അവാര്‍ഡ് നല്‍കുകയായിരുന്നു. 2013 മുതല്‍ എംസിസി(മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്) ആണ് ട്രോഫി നല്‍കി വരുന്നത്.