പോഗ്ബ ടോട്ടൻഹാമിനെതിരെ കളിക്കില്ല

പോൾ പോഗ്ബയുടെ തിരിച്ചുവരവിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാത്തിരിപ്പ് ഇനിയും നീളും. നാളെ ടോട്ടൻഹാമിനെതിരായ മത്സരത്തിലും പോഗ്ബ കളിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യാർ വ്യക്തമാക്കി. പോഗ്ബയുടെ പരിക്ക് ഭേദമായിട്ടില്ല എന്നും ഇനിയും ഒരാഴ്ച കൂടെ എങ്കിലും വേണ്ടി വരുമെന്നും സോൾഷ്യാർ പറഞ്ഞു. ഇതോടെ മാഞ്ചസ്റ്റർ ഡെർബിയിലും പോഗ്ബ ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്.

പോഗ്ബ തിരികെ വന്നില്ലെങ്കിലും മക്ടോമിനെ നാളെ യുണൈറ്റഡിനൊപ്പം ഉണ്ടായേക്കും. മക്ടോമിനെയ്ക്ക് പരിക്കേറ്റതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര ദയനീയമായി മാറിയിരിക്കുകയാണ്. നാളെ ജോസെ മൗറീനോയ്ക്ക് എതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കേണ്ടത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ജോസെ സ്പർസിൽ മികച്ച രീതിയിലാണ് തന്റെ കരിയറ്റ് തുടങ്ങിയിരിക്കുന്നത്.

Previous articleജിഷ്ണു ബാലകൃഷ്ണൻ ഇനി ചെന്നൈ സിറ്റിയുടെ താരം
Next articleസ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ന്യൂസിലാണ്ടിന്