തുടർച്ചയായ എട്ടാം മത്സരത്തിലും ഗോളുമായി ഇസാക്, ജയവുമായി ന്യൂകാസ്റ്റിൽ നാലാമത്

Wasim Akram

Picsart 25 01 16 04 12 57 732

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടർന്ന് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. വോൾവ്സിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത അവർ ചെൽസിയെ മറികടന്നു ലീഗിൽ നാലാം സ്ഥാനത്തേക്കും കയറി. മത്സരത്തിൽ 34 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ ഇസാക് ആണ് അവർക്ക് മുൻതൂക്കം നൽകിയത്. ലീഗിൽ തുടർച്ചയായ എട്ടാം മത്സരത്തിൽ ആണ് ഇസാക് ഗോൾ നേടുന്നത്. ഈ നേട്ടം കൈവരിക്കുന്ന വെറും നാലാമത്തെ താരമായി ഇതോടെ സ്വീഡിഷ് മുന്നേറ്റനിര താരം മാറി.

ഇസാക്

തുടർച്ചയായ ഒമ്പതാം ജയം കൂടിയാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡിന് ഇത്. രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ബ്രൂണോയുടെ പാസിൽ നിന്നു ഗോൾ നേടിയ ഇസാക് 74 മത്തെ മിനിറ്റിൽ ഗോർഡന്റെ ഗോളിന് അസിസ്റ്റും നൽകി മത്സരം തന്റേത് ആക്കി മാറ്റി. രണ്ടാം പകുതിയിൽ വോൾവ്സ് നേടിയ ഗോൾ ഹാന്റ് ബോളിന് അനുവദിക്കപ്പെട്ടില്ല. അതേസമയം ഇരു പകുതിയിലും വോൾവ്സ് മുന്നേറ്റനിര താരം സ്ട്രാന്റ് ലാർസന്റെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങിയത് അവർക്ക് തിരിച്ചടിയായി. പരാജയതോടെ വോൾവ്സ് ലീഗിൽ 18 സ്ഥാനത്തേക്ക് വീണു.