ന്യൂകാസിലിന്റെ ആദ്യ വലിയ സൈനിംഗ്, ട്രിപ്പിയ എത്തി

Newsroom

Img 20220105 014027

അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയറെ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിക്കാനുള്ള ന്യൂകാസ യുണൈറ്റഡിന്റെ ശ്രമങ്ങൾ വിജയം കണ്ടു. ന്യൂകാസിൽ നൽകിയ അവസാന ബിഡ് അത്ലറ്റിക്കോ മാഡ്രിഡ് അംഗീകരിച്ചു സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. താരം ഉടൻ തന്നെ ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. 12 മില്യൺ തുക ആകും അത്ലറ്റിക്കോ മാഡ്രിഡിന് ലഭിക്കുക‌.

മൂന്ന് വർഷം മുമ്പ് ടോട്ടൻഹാമിൽ നിന്നായിരുന്നു ട്രിപ്പിയർ അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ടോട്ടൻഹാമിൽ എത്തുന്നതിന് മുമ്പ് നാലു വർഷത്തോളും ട്രിപ്പിയർ ബേർൺലിയിലും കളിച്ചിട്ടുണ്ട്. റിലഗേഷനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ശ്രമിക്കുന്ന ന്യൂകാസിൽ വലിയ സൈനിംഗുകൾ ആണ് നടത്താൻ ശ്രമിക്കുന്നത്. അതിന്റെ തുടക്കമാണ് ഈ സൈനിംഗ്.